"പ്രതിരൂപം"

പ്രതിരൂപം


സമയത്തോരിക്കലു-
മയ്യാള്‍
വന്നിട്ടില്ല
പോകരുതെന്ന്
യാചിച്ചതോരിക്കലും
കേട്ടിട്ടുമില്ല

വരവിനും
പോക്കിനുമിടയില്‍
ചിലച്ചു തളര്‍ന്ന
പഴഞ്ചന്‍ ക്ലോക്കിനും

ചിതല്‍ തിന്നുന്ന
മച്ചിനും കീഴില്‍

തുരുമ്പിച്ചൊരു
തയ്യല്‍ യന്ത്രം മാത്രം
നിര്‍ത്താതെ
കരഞ്ഞുകൊണ്ടിരുന്നു


കലികാല കാഴ്ചയിത്
അമ്പോ കഠിനം ..! കഠിനം..!

ഒരു തുള്ളി നീരിനു കേഴുമീ
യിണക്കുരിവികള്‍-
ക്കാരുനല്കുമൊരുറ്റു
തീര്‍ത്ഥകണം,..

ഭൂമി മാതാവിന്‍
കരള്‍ തുരന്നു തുരന്നു....
നീയപഹരിച്ച
സ്വത്വങ്ങളെല്ലാം
സര്‍വ്വ നാശത്തിന്‍
സന്ജ്ജികകളില്‍
നിന്നെ നോക്കി
ചിരിച്ചു പുളക്കവേ

ചോല്ലുകെന്നോട്
എന്തപരാധങ്ങള്‍
ചെയ്തിവര്‍
പാവമീ
മണ്ണിന്റെ ഉണ്ണികള്‍

നീതി ശാസ്ത്രങ്ങള്‍
ലംഘിച്ചു
ഞങ്ങളെ...
വേട്ടയാടി കൊന്നു
രസിച്ചതും

ന്യായ ധര്‍മങ്ങലോളോയെന്‍
ഭൂമി കന്യയെ
മാനംകെടുത്തിയും
പുണ്യവാഹിനിയാകും
പുഴകളെ
കണ്ണുനീര്‍ ചാലിനുള്ളില്‍
തളച്ചതും

കാടുവെട്ടി പറിച്ചു
നിന്‍ സൌധങ്ങള്‍
മോടി കൂട്ടി നീ
കേമനായ് നിന്നതും

ഓര്‍ത്ത്‌ നാളെ പൊഴിക്കുന്ന
കണ്ണ്നീര്‍
കാത്തിടില്ല നിന്‍
ദേഹവും ദേഹിയും
എന്നറിഞ്ഞു നീ
നന്മകള്‍ ചെയ്യുക
നല്ലൊരു നാളെ...
പടുത്തുയര്‍ത്തീടുക

Featured Video

About

My photo
മുംബൈ, മഹാരാഷ്ട്ര, India
തുമ്പയും, തുളസിയും...കണിക്കൊന്നയുടെ പരിശുദ്ധിയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു മറുനാടന്‍ മലയാളി ....

Followers

Powered by Blogger.