"പ്രതിരൂപം"

പ്രതിരൂപം


കലികാല കാഴ്ചയിത്
അമ്പോ കഠിനം ..! കഠിനം..!

ഒരു തുള്ളി നീരിനു കേഴുമീ
യിണക്കുരിവികള്‍-
ക്കാരുനല്കുമൊരുറ്റു
തീര്‍ത്ഥകണം,..

ഭൂമി മാതാവിന്‍
കരള്‍ തുരന്നു തുരന്നു....
നീയപഹരിച്ച
സ്വത്വങ്ങളെല്ലാം
സര്‍വ്വ നാശത്തിന്‍
സന്ജ്ജികകളില്‍
നിന്നെ നോക്കി
ചിരിച്ചു പുളക്കവേ

ചോല്ലുകെന്നോട്
എന്തപരാധങ്ങള്‍
ചെയ്തിവര്‍
പാവമീ
മണ്ണിന്റെ ഉണ്ണികള്‍

നീതി ശാസ്ത്രങ്ങള്‍
ലംഘിച്ചു
ഞങ്ങളെ...
വേട്ടയാടി കൊന്നു
രസിച്ചതും

ന്യായ ധര്‍മങ്ങലോളോയെന്‍
ഭൂമി കന്യയെ
മാനംകെടുത്തിയും
പുണ്യവാഹിനിയാകും
പുഴകളെ
കണ്ണുനീര്‍ ചാലിനുള്ളില്‍
തളച്ചതും

കാടുവെട്ടി പറിച്ചു
നിന്‍ സൌധങ്ങള്‍
മോടി കൂട്ടി നീ
കേമനായ് നിന്നതും

ഓര്‍ത്ത്‌ നാളെ പൊഴിക്കുന്ന
കണ്ണ്നീര്‍
കാത്തിടില്ല നിന്‍
ദേഹവും ദേഹിയും
എന്നറിഞ്ഞു നീ
നന്മകള്‍ ചെയ്യുക
നല്ലൊരു നാളെ...
പടുത്തുയര്‍ത്തീടുക

2 comments:

This comment has been removed by the author.

നല്ല പോസ്‌റ്റുകൾ, നല്ലൊരു നാളെ വരെട്ടെ....
ഇതുമായി ബന്ധപ്പെട്ട ഒരു ഷോർട്ട് ഫിലിം ആണ്
ഈ ലിങ്ക് ഒന്നു കണ്ടു നോക്കൂ...
http://www.youtube.com/watch?v=aMC6V61gCaY

Post a Comment

Featured Video

About

My photo
മുംബൈ, മഹാരാഷ്ട്ര, India
തുമ്പയും, തുളസിയും...കണിക്കൊന്നയുടെ പരിശുദ്ധിയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു മറുനാടന്‍ മലയാളി ....

Followers

Powered by Blogger.