"പ്രതിരൂപം"

പ്രതിരൂപം


സമയത്തോരിക്കലു-
മയ്യാള്‍
വന്നിട്ടില്ല
പോകരുതെന്ന്
യാചിച്ചതോരിക്കലും
കേട്ടിട്ടുമില്ല

വരവിനും
പോക്കിനുമിടയില്‍
ചിലച്ചു തളര്‍ന്ന
പഴഞ്ചന്‍ ക്ലോക്കിനും

ചിതല്‍ തിന്നുന്ന
മച്ചിനും കീഴില്‍

തുരുമ്പിച്ചൊരു
തയ്യല്‍ യന്ത്രം മാത്രം
നിര്‍ത്താതെ
കരഞ്ഞുകൊണ്ടിരുന്നു

4 comments:

വെറും യാന്ത്രികം..
pls remove word verification

kavithayum yanthrikam,,...

ഒരുപാട് കവിതകള്‍ ഉണ്ടല്ലേ...ഞാന്‍ വന്നു നോക്കാം കേട്ടോ.

teacherinte vilayeriya abjiprayangalum nirdeshangalum thiruthalukalum venam......

Post a Comment

Featured Video

About

My photo
മുംബൈ, മഹാരാഷ്ട്ര, India
തുമ്പയും, തുളസിയും...കണിക്കൊന്നയുടെ പരിശുദ്ധിയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു മറുനാടന്‍ മലയാളി ....

Followers

Powered by Blogger.